Latest Updates

വേണ്ട വിഭവങ്ങള്‍  


സോയ - രണ്ട് കപ്പ് 
അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി
ഒരു സ്പൂണ്‍ മുളകുപൊടി 
അര സ്പൂണ്‍ മല്ലിപ്പൊടി
അരസ്പൂണ്‍ വെജിറ്റബിള്‍ മസാല
ഉപ്പ് അര ടേബിള്‍ സ്പൂണ്‍ 
മല്ലിയില ചെറുതായി  അരിഞ്ഞത് രണ്ട് സ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - ഒരു സ്പൂണ്‍ 
തൈര് - കാല്‍ക്കപ്പ് 
മൈദ- രണ്ട് സ്പൂണ്‍ 
ചോളപ്പൊടി - രണ്ട് സ്പൂണ്‍ 

 

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ത്ത് തിളപ്പിക്കുക. ഈ തിളച്ച വെള്ളത്തിലേക്ക് രണ്ട് കപ്പ് സോയ ചങ്ക്‌സ ഇട്ട് അഞ്ച് മിനിട്ട് വേവിക്കുക
ശേഷം  വാങ്ങി വെള്ളമൂറ്റി തണുത്ത വെള്ളമൊഴിക്കുക. നന്നായി പിഴിഞ്ഞ് സോയ വെള്ളം കളഞ്ഞെടുക്കുക 

ബാക്കി പറഞ്ഞിരിക്കുന്ന  പൊടി ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്ത് സോയ നന്നായി ഇളക്കുക. ഇതിലേക്ക് തൈരും  മൈദയും   ചോളപ്പൊടിയും ചേര്‍ക്കുക . ഇതെല്ലാം കൂടി ചേര്‍ത്തിളക്കി എണ്ണതിളപ്പിച്ചതിലേക്ക് കുറേശയായി ഇട്ട് വറുത്തെടുക്കുക. ചെറുചൂടോടെ ച്ട്‌നിയും കൂട്ടി കഴിക്കാം  

 

Get Newsletter

Advertisement

PREVIOUS Choice